അനാവശ്യ ഹര്‍ത്താലിൽ കര്‍ശന നടപടി വേണം: കെ. സുരേന്ദ്രന്
Friday, September 23, 2022 12:57 AM IST
കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് ഇന്ന് സംസ്ഥാനത്തു നടത്തുന്ന അനാവശ്യ ഹര്‍ത്താലിനെതിരേ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
തീവ്രവാദ കേസുകളെ കൈയൂക്കുകൊണ്ടു നേരിടാനാണു പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുന്നത്. ഇന്ത്യ മതരാഷ്ട്രമല്ല, ജനാധിപത്യരാഷ്ട്രമാണെന്നു പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഓര്‍ക്കണം.
പോപ്പുലര്‍ ഫ്രണ്ട് മുന്‍കാലങ്ങളില്‍ നടത്തിയ ഹര്‍ത്താലുകളെല്ലാം കലാപത്തിലാണു കലാശിച്ചത്. വാട്സാപ് ഹര്‍ത്താല്‍ നടത്തി ഒരു വിഭാഗത്തിന്റെ സ്ഥാപനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കുമെതിരേ ആക്രമണം നടത്തിയവര്‍ വീണ്ടും നടത്തുന്ന ഹര്‍ത്താലിനെതിരേ കരുതല്‍ നടപടി അനിവാര്യമാണ്.
സമൂഹത്തില്‍ വിഭജനമുണ്ടാക്കാനുള്ള മതതീവ്രവാദികളുടെ നീക്കത്തിനു തടയിടാന്‍ ആഭ്യന്തരവകുപ്പ് തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.