കേന്ദ്രീയ വിദ്യാലയ പ്രവേശനം: ക്വോട്ടകള്‍ റദ്ദാക്കിയതു ശരിവച്ചു
Tuesday, August 9, 2022 1:09 AM IST
കൊച്ചി: കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനത്തിന് എംപിമാരടക്കമുള്ളവര്‍ക്ക് അനുവദിച്ചിരുന്ന ക്വോട്ടകള്‍ റദ്ദാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി ഹൈക്കോടതി ശരിവച്ചു.
റദ്ദാക്കിയ ക്വോട്ടകള്‍ പുനഃസ്ഥാപിക്കാനുള്ള സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രീയ വിദ്യാലയ സംഘടനയും കേന്ദ്ര സര്‍ക്കാരും നല്കിയ അപ്പീലുകള്‍ പരിഗണിച്ചാണ് ജസ്റ്റീസ് പി.ബി. സുരേഷ് കുമാര്‍, ജസ്റ്റീസ് സി.എസ്. സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വിധി പറഞ്ഞത്.
എംപിമാര്‍ക്ക് 10 സീറ്റുകളും വിദ്യാലയ സമിതി ചെയര്മാന്മാര്ക്ക് രണ്ടു സീറ്റുകളുമടക്കം അനുവദിച്ചിരുന്നത് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതു ചോദ്യം ചെയ്ത് കോട്ടയം, കണ്ണൂര്‍ സ്വദേശികളായ രണ്ടു വിദ്യാര്‍ഥികള്‍ നല്കിയ ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് ഇവ പുനഃസ്ഥാപിക്കാന്‍ ഉത്തരവിട്ടിരുന്നു.