എൻടിടിഎഫ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു
Thursday, June 30, 2022 12:13 AM IST
തലശേരി: എൻടിടിഎഫിന്റെ നേതൃത്വത്തിൽ നാളെ രാവിലെ പത്തിന് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 2020, 2021, 2022 കാലയളവിൽ പ്ലസ്ടു വിജയിച്ച വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ തലശേരി നെട്ടൂരിലുള്ള എൻടിടിഎഫിൽ രാവിലെ ഒമ്പതിനു മുമ്പായി ഹാജരാകുകയോ ഫോൺ വിളിച്ച് രജിസ്റ്റർ ചെയ്യുകയോ വേണം. ഫോൺ: 9020099684, 9746285100.