ഐടി പാർക്കിലെ മദ്യശാല: ലൈസൻസ് അബ്കാരികൾക്കില്ല
Wednesday, June 29, 2022 1:37 AM IST
തിരുവനന്തപുരം: ഐടി പാർക്കുകളിൽ മദ്യശാലകൾ തുടങ്ങാനുള്ള ലൈസൻസ് അബ്കാരികൾക്കു നൽകില്ല. എക്സൈസ് വകുപ്പ് ശിപാർശ ചെയ്തതു പോലെ ഐടി പാർക്കിനും പാർക്കിലെ കന്പനികൾക്കും കന്പനികളുടെ കണ്‍സോർഷ്യത്തിനും മദ്യശാല തുടങ്ങാൻ ലൈസൻസിനായി അപേക്ഷിക്കാം. 20 ലക്ഷം രൂപയാണു വാർഷിക ഫീസായി നിശ്ചിയിച്ചിട്ടുള്ളത്.
ഐടി പാർക്കുകളിൽ മദ്യശാല തുടങ്ങുന്നതുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പ് നൽകിയ ശിപാർശയ്ക്കു നിയമ വകുപ്പ് അനുമതി നൽകി. വൈകാതെ ഇതു സംബന്ധിച്ചു ചട്ടം ഭേദഗതി ചെയ്ത് ഉത്തരവ് പുറത്തിറങ്ങും. മദ്യശാലയ്ക്കായി ഐടി പാർക്കിനുള്ളിൽ പ്രത്യേക സ്ഥലം ഒരുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.