കേന്ദ്രസർക്കാർ നീക്കം സ്വാഗതാർഹം: ഡിസിഎംഎസ്
Friday, January 28, 2022 1:26 AM IST
കോട്ടയം: ദളിത് ക്രൈസ്തവരെയും ദളിത് മുസ്ലിംകളെയും പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തുവാനുള്ള നീക്കം സ്വാഗതാർഹമാണെന്ന് ദളിത് കത്തോലിക്കാ മഹാജനസഭ (ഡിസിഎംഎസ്). 1950 മുതൽ വിവിധ ദളിത് ക്രൈസ്തവ സംഘടനകളും സഭകളും ഈ ആവശ്യം ഉന്നയിച്ചു സമരരംഗത്താണ്. കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ അനുകൂലമായ നിലപാട് സ്വീകരിക്കാൻ തയറാകണം. ഭാരത കത്തോലിക്കാ മെത്രാൻ സമിതി ഈ വിഷയത്തിൽ അനുകൂലമായി കക്ഷി ചേർന്നിട്ടുണ്ട്.
യോഗം കെസിബിസി എസ്സി, എസ്ടി, ബിസി കമ്മീഷൻ ചെയർമാൻ മാർ ജേക്കബ് മുരിക്കൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനപ്രസിഡന്റ് ജയിംസ് ഇലവുങ്കൽ അധ്യക്ഷത വഹിച്ചു. കമ്മീഷൻ വൈസ് ചെയർമാൻമാരായ ബിഷപ് സിൽവിസ്റ്റർ പൊന്നുമുത്തൻ, ബിഷപ് യൂഹാനോൻ മാർ തിയോഡോഷ്യസ്, സംസ്ഥാന ഡയറക്ടർ ഫാ. ജോസ് വടക്കേക്കുറ്റ്, മുൻ സംസ്ഥാന ഡയറക്ടർ ഫാ. ഡി. ഷാജ്കുമാർ, സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോസുകുട്ടി ഇടത്തിനകം, മുൻ സംസ്ഥാന ഡയറക്ടർ ഫാ. ജോണ് അരീക്കൽ സംസ്ഥാന ജനറൽ സെക്രട്ടറി എൻ. ദേവദാസ്, വൈസ്പ്രസിഡന്റ് സെലിൻ ജോസഫ്, സെക്രട്ടറി ഷാജി ചാച്ചിക്കൽ, ഓർഗനൈസർ ജസ്റ്റിൻ കുന്നുംപുറം, സി.സി. കുഞ്ഞുകൊച്ച്, പി.ഒ. പീറ്റർ, വൈ. ജോസ്മോൻ എന്നിവർ പ്രസംഗിച്ചു.