പ്രഫഷണൽ ഡിഗ്രി കോഴ്സുകളിലേക്കുളള രണ്ടാംഘട്ട അലോട്ട്മെന്റ്
Tuesday, October 19, 2021 11:41 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിംഗ്/ആർക്കിടെക്ചർ/ഫാർമസി കോഴ്സുകളിലെ പ്രവേശനത്തിനുളള രണ്ടാംഘട്ട അലോട്ട്മെന്റ് ഇന്നു വൈകുന്നേരം പ്രസിദ്ധീകരിക്കും. സർക്കാർ നിയന്ത്രിത/സ്വകാര്യ സ്വാശ്രയ കേളജുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർ 21 മുതൽ 25 വരെ ബന്ധപ്പെട്ട കോളജുകളിൽ നേരിട്ടെത്തി പ്രവേശനം നേടണം.
വ്യാപകമായ മഴയെ തുടർന്നുള്ള പ്രകൃതിക്ഷോഭം മൂലമോ കോവിഡ്-19 മൂലമോ അലോട്ട്മെന്റ് ലഭിച്ച സർക്കാർ നിയന്ത്രിത / സ്വകാര്യ സ്വാശ്രയ കോളജുകളിൽ നേരിട്ട് ഹാജരായി പ്രവേശനം നേടാൻ സാധിക്കാത്തവർ അലോട്ട്മെന്റ് ലഭിച്ച കോളജുമായി ബന്ധപ്പെട്ട് കോളജ് അധികൃതരുടെ നിർദേശപ്രകാരം പ്രവേശന നടപടികളിൽ പങ്കെടുക്കണം.
സർക്കാർ കേളജുകളിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അലോട്ട്മെന്റ മെമ്മോയിൽ കാണിച്ചിട്ടുള്ള ഫീസ് ഒടുക്കി പ്രവേശനപരീക്ഷാ കമ്മീഷണറുടെ എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള നിർദേശങ്ങൾക്കനുസൃതമായി ഓണ്‍ലൈനായി പ്രവേശനം നേടണം.
സർക്കാർ നിയന്ത്രിത / സ്വകാര്യ സ്വാശ്രയ കേളജുകളിലെ പ്രവേശന സമയക്രമം വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. അലോട്ട്മെന്റ്/പ്രവേശനം എന്നിവയെ സംബന്ധിച്ച വിശദമായ വിവരങ്ങൾ രണ്ടാംഘട്ട അലോട്ട്മെന്റിനോടനുബന്ധിച്ച് വിജ്ഞാപനം ചെയ്യുന്നതാണ്.