വഖഫ് സ്വത്തുക്കൾ വീണ്ടെടുക്കും: മന്ത്രി
Sunday, October 17, 2021 12:51 AM IST
കൊച്ചി: വഖഫ് സ്വത്തുക്കള്‍ അനര്‍ഹമായി കൈവശം വച്ചവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുമെന്നു മന്ത്രി വി. അബ്ദുറഹിമാന്. കലൂര്‍ ഐഎംഎ ഹാളില്‍ നടന്ന വഖഫ് ബോര്‍ഡിന്റെ ഏകദിന ശില്‍പ്പശാല ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഖഫ് സ്വത്തുക്കള്‍ കണ്ടെത്താനുള്ള സര്‍വേ എട്ട് ജില്ലകളില്‍ പൂര്‍ത്തിയായി. സര്‍വേ വേഗത്തിലാക്കാൻ ജില്ലാതല ഓഫീസര്‍മാരെ ഉടന്‍ നിയമിക്കും. അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ വീണ്ടെടുത്തു സംരക്ഷിക്കാന്‍ മുത്തവല്ലിമാരുടെ സഹായം തേടുമെന്നും മന്ത്രി പറഞ്ഞു.