കോണ്‍ഗ്രസിനകത്ത് പ്രശ്നങ്ങളില്ലെന്നു കെ. സുധാകരൻ
Sunday, September 26, 2021 10:50 PM IST
തിരുവനന്തപുരം: കോണ്‍ഗ്രസിനകത്ത് രൂക്ഷമായ പ്രശ്നങ്ങളില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അതെല്ലാം മാധ്യമ സൃഷ്ടിയാണ്. അഭിപ്രായവ്യത്യാസ്യം ഉള്ളവരുണ്ടാകും.
വി.എം. സുധീരനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി താൻ നേരിട്ടു കണ്ടു സംസാരിച്ചതാണ്. ന്യായമായതെല്ലാം ചെയ്തിട്ടുണ്ട്.
പുനഃസംഘടനയുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെ ങ്കിൽ അത് മാറ്റാൻ ശ്രമിക്കും. മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവരെ ഒരുമിച്ച് കൊണ്ടുപോകാനാണ് ശ്രമിച്ചിട്ടുള്ളത്. എല്ലാവരുമായി ആശയവിനിമയം നടത്തുന്നുണ്ട്. ആരെയും മാറ്റിനിർത്തിയിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.