സ്ത്രീധന പീഡനം: ജീവനൊടുക്കിയ യുവതിയുടെ ഭര്‍ത്താവ് അറസ്റ്റില്‍
Friday, June 25, 2021 12:39 AM IST
കൊച്ചി: സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. എറണാകുളം വാത്തുരുത്തി കോളനിയില്‍ താമസിച്ചുവരികയായിരുന്ന കനിമൊഴി (24) സ്ത്രീധനം ആവശ്യപ്പെട്ടുള്ള ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് കാര്‍ത്തികിനെയാണ് ഹാര്‍ബര്‍ പോലീസ് അറസ്റ്റു ചെയ്തത്. ആത്മഹത്യാ പ്രേരണാ കുറ്റത്തിന് ഇയാൾക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്നു കോടതിയില്‍ ഹാജരാക്കും.
ഇന്നലെ രാവിലെ സ്വന്തം വീടിനു പിന്നിലാണു കനിമൊഴിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്.