ഇന്ധനവില ഉയർന്നു ; പെട്രോൾ 24 പൈസ, ഡീസൽ 16 പൈസ
Sunday, February 28, 2021 12:52 AM IST
കൊച്ചി: മൂന്നു ദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് ഇന്ധനവില വീണ്ടും ഉയർന്നു. പെട്രോളിന് 24 പൈസയുടെയും ഡീസലിന് 16 പൈസയുടെയും വര്‍ധനയാണ് ഇന്നലെ ഉണ്ടായത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപ പിന്നിട്ടപ്പോള്‍, കൊച്ചിയില്‍ ഡീസല്‍ വില 86 രൂപയും മറികടന്നു.
തിരുവനന്തപുരത്ത് പെട്രോള്‍ വില 93.05 രൂപയും, ഡീസല്‍ വില 87.54 രൂപയുമാണ്. കൊച്ചിയിലാകട്ടെ പെട്രോള്‍ വില 91.52 രൂപയായപ്പോള്‍, ഡീസല്‍ വില 86.10 രൂപയുമായി. ഈ മാസം ഇതുവരെ 16 ദിവസമാണ് ഇന്ധനവില വര്‍ധിച്ചത്. 11 ദിവസം മാറ്റമില്ലാതെയും തുടര്‍ന്നു.
16 ദിവസംകൊണ്ട് പെട്രോള്‍ വിലയില്‍ 4.86 രൂപ കൂടിയപ്പോള്‍ ഡീസൽ വില 5.24 രൂപ വര്‍ധിച്ചു.