കേരളത്തിൽ കോവിഡ് രോഗികൾ കൂടുന്നത് ആശങ്കപ്പെടുത്തുന്നു: ഡോ. എസ്.എസ്. ലാൽ
Monday, January 25, 2021 12:21 AM IST
തിരുവനന്തപുരം: ലോകത്തും രാജ്യത്തും പൊതുവേ കോവിഡ് രോഗം കുറഞ്ഞു വരുന്പോൾ കേരളത്തിൽ മാത്രം കോവിഡ് രോഗികൾ കൂടിവരുന്നത് ആശങ്ക സൃഷ്ടിക്കുന്നതായി ഓൾ ഇന്ത്യാ പ്രഫഷണൽസ് കോണ്ഗ്രസ് കേരള അധ്യക്ഷൻ ഡോ.എസ്.എസ്. ലാൽ.
കേരളത്തിൽ ഇതുവരെ 8,77,283 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും 3500ൽ അധികം പേർ മരിക്കുകയും ചെയ്തതായാണ് രേഖകൾ പറയുന്നത്. ഈ കണക്കനുസരിച്ചുതന്നെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ നാലാം സ്ഥാനവും മരണത്തിൽ 12-ാം സ്ഥാനവും കേരളത്തിനാണെന്നും അദ്ദേഹം പറഞ്ഞു.