തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയോഗം: പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നതായി കെ.മുരളീധരന്
Sunday, January 24, 2021 12:14 AM IST
കോഴിക്കോട്: ഹൈക്കമാൻഡ് നിരീക്ഷകരായ അശോക് ഗെഹ്ലോട്ടിന്റെ മേൽനോട്ടത്തിൽ തിരുവനന്തപുരത്തു ചേർന്ന തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി യോഗത്തിൽ പങ്കെടുക്കാനാവില്ലെന്ന് നേതാക്കളെ നേരത്തെ അറിയിച്ചിരുന്നതായി കെ. മുരളീധരൻ എംപി.
യോഗത്തിൽ തനിക്ക് പങ്കെടുക്കാനാവില്ലെന്ന് അശോക് ഗെഹ്ലോട്ടിനെയും ഉമ്മൻ ചാണ്ടിയെയും അറിയിച്ചിരുന്നു. വടകരയിൽ നടക്കുന്ന ഔദ്യോഗിക പരിപാടിയിൽ തുടരാൻ അവർ അനുമതി നൽകുകയും ചെയ്തിരുന്നു.
കേരളത്തിലെ ഗുജറാത്താണ് നേമം എന്ന കുമ്മനം രാജശേഖരന്റെ പ്രസ്താവനയ്ക്കുള്ള മറുപടി തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ലഭിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്ത്തകരോടുപറഞ്ഞു.