ശിവശങ്കറിനു ബന്ധുക്കളുമായി ഫോണിലൂടെ സംസാരിക്കാന്‍ അനുമതി
Saturday, November 28, 2020 12:36 AM IST
കൊച്ചി: യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയെന്ന കേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം. ശിവശങ്കറിനു ജയിലിനുള്ളില്‍നിന്നു ബന്ധുക്കളുമായി ഫോണിലൂടെ സംസാരിക്കാന്‍ അനുമതി. നോട്ട് ബുക്കും പേനയും നല്‍കണമെന്നും ബന്ധുക്കളുമായി വീഡിയോ കോള്‍ ചെയ്യുന്നതിനു സൗകര്യം നല്‍കണമെന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജയില്‍ സൂപ്രണ്ടിനു നിര്‍ദേശം നല്കി. ശിവശങ്കറിന്റെ പ്രത്യേക ഹര്‍ജിയിലാണു നിര്‍ദേശം.