ഐജി പി. വിജയന്റെ പേരിൽ ഫേസ്ബുക്ക് അക്കൗണ്ട്; പതിനേഴുകാരൻ അറസ്റ്റിൽ
Friday, November 27, 2020 3:02 AM IST
തിരുവനന്തപുരം: ഐജി പി. വിജയന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ച പതിനേഴുകാരനെ പിടികൂടി. രാജസ്ഥാൻ സ്വദേശിയായ പതിനേഴുകാരനെയാണ് സൈബർ പോലീസ് പിടികൂടിയത്. ഓണ്‍ലൈൻ പഠനത്തിനായി വീട്ടുകാർ വാങ്ങി നൽകിയ ഫോണ്‍ ഉപയോഗിച്ചാണ് വ്യാജ ഫേസ് ബുക്കുണ്ടാക്കിയത്.
യൂണിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോകൾ ഉപയോഗിച്ച് സുഹൃത്തുക്കളാകാൻ റിക്വസ്റ്റ് അയച്ച് സൗഹൃദം സ്ഥാപിച്ചശേഷം പണം തട്ടുന്ന രീതിയാണ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.