കോവിഡ് മരണങ്ങൾ
Monday, October 26, 2020 12:22 AM IST
മരങ്ങാട്ടുപിള്ളി: ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായിരുന്ന മണ്ണയ്ക്കനാട് കരിംപ്ലാക്കീല് അനില്‍ കെ. കൃഷ്ണന് (52) കോവിഡ് ബാധിച്ചു മരിച്ചു. ഫസ്റ്റ് ലൈൻ, സെക്കൻഡ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ ചികിത്സയിലിരിക്കെ ആരോഗ്യസ്ഥിതി വഷളായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. എറണാകുളത്തെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയായിരുന്നു മരണം. 2010-15 കാലഘട്ടത്തില്‍ മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പത്താം വാര്‍ഡ് അംഗമായിരുന്നു. ഭാര്യ ജ്യോതി തൊടുപുഴ മുട്ടം കുന്നേല്‍ കുടുംബാംഗം. മക്കൾ: അരവിന്ദ്, അഭിഷേക്, അര്ജുന്. മരുമകൾ: നിമിഷ അരവിന്ദ്. സംസ്കാരം കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം പാലാ നഗരസഭാ ശ്മശാനത്തില്‍ നടത്തി.
കുമരകം: കോവിഡ് ബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. കഐസ്ഇബി കുമരകം സെക്ഷൻ ഓഫീസിലെ ഓവർസിയർ പരിപ്പ് പോട്ടയിൽ ഷിബു (54) ആണ് മരിച്ചത്. കഴിഞ്ഞ മാസം കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പാലാ കോവിഡ് സെന്ററിൽ പ്രവേശിപ്പിക്കുകയും പിന്നീട് ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റുകയും ചെയ്തിരുന്നു. ശ്വാസതടസം നേരിട്ടതോടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച്ച രാത്രി 10ന് മരിച്ചു. സംസ്ക്കാരം ഇന്നലെ രാവിലെ 11 ന് വീട്ടുവളപ്പിൽ കോവിഡ് മാനദണ്ഡങ്ങളോടെ നടത്തി. അവസാനം നടത്തിയ പരിശോധന ഫലം നെഗറ്റീവ് ആണ്. ഷിബുവിന്റെ ഭാര്യ മാതാവും ഇപ്പോൾ കോവിഡ് ബാധിതയാണ്. ഭാര്യ: ഷീജ. മക്കൾ: സൂര്യനാരായണൻ, സോന ലക്ഷ്മി.
അന്പലപ്പുഴ: അർബുദരോഗത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞ ഗൃഹനാഥൻ കോവിഡ് ബാധിച്ചു മരിച്ചു. പുന്നപ്ര തെക്കു പഞ്ചായത്ത് പതിനാലാം വാർഡ് ആദ് പാഠം ജംങ്ഷനു സമീപം പുതുവൽവീട്ടിൽ വാസുദേവൻ (71) ആണ് മരിച്ചത്. കാൻസർ ചികിത്സയിലിരിക്കെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് ഇദ്ദേഹത്തെ മാറ്റിയെങ്കിലും ശനിയാഴ്ച രാത്രി എട്ടോടെ മരിച്ചു. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഏറ്റുവാങ്ങി സംസ്കരിച്ചു. ഭാര്യ: ശ്രീമതി. മക്കൾ: സുരേഷ്, മുരളി, സുജാത, സുഷമ. മരുമക്കൾ: വാസന്തി, മിനി, സന്തോഷ് കുമാർ, സുനിൽകുമാർ.
വടശേരിക്കര: കോവിഡ് ബാധിച്ച് മസ്കറ്റിൽ മലയാളി മരിച്ചു. വടശേരിക്കര ഇടത്തറ നിരന്നനിലത്ത് തോമസ് ജോർജ് (സണ്ണി - 70 ) ആണ് മരിച്ചത്. ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെയാണ് മരിച്ചത്. പരേതൻ മസ്കറ്റ് അൽ നാസർ ഗ്രൂപ്പ് ഓഫ് കമ്പനീസിൽ സെയിൽസ് വിഭാഗം ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ശാന്ത തോമസ് ചേപ്പാട് പുത്തൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: രൂത്ത്, റൂബി, റോൺസി. മരുമകൻ: നെവിൻ.
പുതുവേലി: കോവിഡ് ബാധിച്ചു മരിച്ചു. ചൊള്ളന്പേൽ സി.ഐ. ജോസ് (76) കോവിഡ് ബാധിച്ചു മരിച്ചു.
ഭാര്യ ആലീസ് താമരക്കാട് വെളിയത്ത് കുടുംബാംഗം. മക്കൾ: സിനി (യുകെ), സിബി (ഓസ്ട്രേലിയ), സിന്ധു (പിറവം). മരുമക്കൾ: കാസ്പർ, ബിജു, ജിജോ. സംസ്കാരം നടത്തി.