’മാര്‍ തോമാശ്ലീഹായും കേരളവും’: പുസ്തകം പ്രകാശനം ചെയ്തു
Thursday, October 22, 2020 11:26 PM IST
കാക്കനാട്: സീറോമലബാര്‍ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെമുപ്പത്തിയഞ്ചാമത്തെ പുസ്തകം, ’മാര്‍ തോമാശ്ലീഹായും കേരളവും’, കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സീറോമലബാര്‍ സഭാ മേജർ ആർച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മണ്ണുത്തി വെറ്റിനറി കോളജ് പ്രഫസര്‍ ജോസഫ് മാത്യുവിന് നല്കി പ്രകാശനം ചെയ്തു.
മാര്‍ തോമാശ്ലീഹായുടെ കേരളത്തിലെ പ്രേഷിതപ്രവര്‍ത്തനത്തിന്റെ സാഹചര്യങ്ങളും സാധ്യതകളും സവിശേഷതകളും പ്രതിപാദിക്കുന്ന ഈ ഗ്രന്ഥത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഡോ. ഫാ. ജെയിംസ് പുലിയുറുമ്പിലാണ്.