മെട്രോ നിരക്കുകള്‍ പുനസ്ഥാപിച്ചു
Monday, October 19, 2020 11:09 PM IST
കൊച്ചി: കൊച്ചി മെട്രോയുടെ പഴയ ടിക്കറ്റ് നിരക്കുകള്‍ പുനസ്ഥാപിച്ചു. 10 രൂപ, 20 രൂപ, 30 രൂപ, 40 രൂപ, 50 രൂപ, 60 രൂപ എന്നിങ്ങനെയായിരിക്കും ഇനി ടിക്കറ്റ് നിരക്കുകള്‍.
ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് സെപ്റ്റംബര്‍ ഏഴിന് സര്‍വീസ് പുനരാരംഭിച്ചപ്പോള്‍ ഏറ്റവും കൂടിയ നിരക്ക് 60 രൂപയായിരുന്നത് 50 രൂപയാക്കി കുറച്ചിരുന്നു. നിരക്ക് സ്ലാബുകള്‍ 10 രുപ, 20 രൂപ, 30 രൂപ, 50 രൂപ എന്നിങ്ങനെ നാലാക്കിയും പുനക്രമീകരിച്ചു. ഈ ഇളവുകളാണ് അവസാനിപ്പിച്ചത്.
കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഇനി മുതല്‍ ഓരോ യാത്രയ്ക്കും 20 ശതമാനം ഇളവ് ലഭിക്കും. കാര്‍ഡുടമകള്‍ക്ക് 60 ദിവസത്തെ പാസിന് 33 ശതമാനം ഇളവും പ്രതിമാസ പാസിന് 25 ശതമാനം ഇളവും ലഭ്യമാവും. പുതുക്കിയ നിരക്കുകള്‍ നാളെ പ്രാബല്യത്തിൽ വരും.