കോവിഡ് നിരീക്ഷണത്തിലായിരുന്ന കണ്ണൂർ സ്വദേശി മരിച്ചു
Sunday, July 5, 2020 12:34 AM IST
കണ്ണൂര്‍: വിദേശത്തുനിന്നെത്തി കോവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന പ്രവാസി മരിച്ചു. മുഴപ്പിലങ്ങാട് എകെജി റോഡിലെ ഹാഷിമിന്റെ മകന് ഷംസുദ്ദീന് (47) ആണ് മരിച്ചത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു മരണം. ദീര്‍ഘനാളായി രക്തസമ്മര്‍ദത്തിനു ചികിത്സയിലായിരുന്ന ഇദ്ദേഹം തലച്ചോറിലെ രക്തസ്രാവം മൂലമാണു മരിച്ചത്.