നോർക്ക റൂട്ട്സ് എക്സ്പ്രസ് റിക്രൂട്ട്മെന്റ്: നഴ്സുമാർക്ക് ഓഫർ ലെറ്റർ നൽകി
Saturday, July 4, 2020 12:55 AM IST
തിരുവനന്തപുരം: സൗദി ആറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ അൽ മൗവസാത് ആശുപത്രിയിലേക്ക് നോർക്ക റൂട്ട്സ് എക്സ്പ്രസ് റിക്രൂട്ട്മെന്റിലൂടെ ഒൻപത് നഴ്സുമാരെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം നടന്ന റിക്രൂട്ട്മെന്റിൽ തെരഞ്ഞെടുക്കപ്പെട്ടവർക്ക് ഓഫർ ലെറ്ററുകൾ കൈമാറി.
ശമ്പളം കൂടാതെ വിസ, താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്. നോർക്ക റൂട്ട്സിന്റെ എറണാകുളം, ബംഗളൂരു ഓഫീസുകളിലാണ് ഓൺലൈൻ അഭിമുഖം നടന്നത്. നോർക്ക റൂട്ട്സ് എക്സ്പ്രസ് റിക്രൂട്ട്മെന്റിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റ norkaks [email protected] എന്ന ഇ മെയിലിൽ അയയ്ക്കണം. വിശദവിവരങ്ങൾ www.norkaroots.org വെബ് സൈറ്റിലും 00919061106777, ടോൾ ഫ്രീ നമ്പറുകളിലും 18004253939 ( ഇന്ത്യയിൽ നിന്നും) , 00918802012345 ( വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.