ഡോ: എസ്.എസ്. ലാൽ എഐപിസി സംസ്ഥാന പ്രസിഡന്റ്
Tuesday, June 2, 2020 11:57 PM IST
തിരുവനന്തപുരം: പൊതുജനാരോഗ്യ വിദഗ്ധനുമായ എസ്.എസ്. ലാൽ ഓൾ ഇന്ത്യ പ്രഫഷണൽസ് കോൺഗ്രസ് (എഐപിസി) സംസ്ഥാന പ്രസിഡന്റായി നാമനിർദേശം ചെയ്യപ്പെട്ടു. ശശി തരൂരാണ് എഐപിസി ദേശീയ ചെയർമാൻ. ഐടി പ്രഫഷണലായ സുധീർ മോഹൻ ആണ് സംസ്ഥാന സെക്രട്ടറി. ഡോക്ടർ ലാൽ അമേരിക്കയിൽ വാഷിംഗ്ടൺ ഡിസിയിൽ അന്തർദേശീയ ആരോഗ്യസംഘടനയായ ഫാമിലി ഹെൽത്ത് ഇന്റർനാഷനലിൽ ക്ഷയരോഗ ചുമതലയുള്ള സാംക്രമികരോഗ വിഭാഗം ഡയറക്ടറാണ്.
ഭാര്യ ഡോ. സന്ധ്യ സുകുമാരൻ. മക്കൾ: മിഥുൻ ലാൽ, മനീഷ് ലാൽ.