റോട്ടറി ശതവാര്‍ഷിക പദ്ധതി ഉദ്ഘാടനം ഒന്നിന്
Wednesday, February 26, 2020 12:32 AM IST
കൊച്ചി: റോട്ടറി ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 3201 ന്റെ ശതവാര്‍ഷിക പദ്ധതികളുടെ ഉദ്ഘാടനം മാര്‍ച്ച് ഒന്നിന് ലേ മെറിഡിയന് കണ്വന്ഷന് സെന്ററില്‍ സംഘടിപ്പിച്ചിരിക്കുന്ന വാര്‍ഷിക സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. പ്രളയബാധിതര്‍ക്കായി റോട്ടറി നിര്‍മിച്ച 28 വീടുകള്‍ താക്കോല്‍ കൈമാറ്റവും 52 വീടുകളുടെ നിര്‍മാണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.
കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം റവന്യു ജില്ലകള്‍ ഉള്‍പ്പെടുന്നതാണ് റോട്ടറി ഡിസ്ട്രിക്ട് 3201. ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് ഒന്നു വരെയാണ് സമ്മേളനം നടക്കുക.