യുകെയിൽ നഴ്സുമാർക്ക് അവസരം
Tuesday, February 18, 2020 1:09 AM IST
തിരുവനന്തപുരം: യുകെയിലെ എൻഎച്ച്എസ് ട്രസ്റ്റിനുകീഴിലുളള ആശുപത്രികളിലേക്ക് നഴ്സുമാരെ ഒഡിഇപിസി വഴി നിയമനം നടത്തുന്നു. നഴ്സിംഗിൽ ഡിഗ്രി അഥവാ ഡിപ്ലോമയും ആറ് മാസത്തെ പ്രവൃത്തിപരിചയവും ഉളളവർക്ക് അപേക്ഷിക്കാം.
ഐഇഎൽടിഎസ്/ഒഇടി നിശ്ചിത സ്കോർ നേടിയിരിക്കണം. നിയമനം സൗജന്യമാണ്. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in ൽ ലഭിക്കും. ഒഡിഇപിസിയിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് അപേക്ഷിക്കണം. ഇമെയിൽ: [email protected].