പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനിംഗ് ഇൻ കൗണ്‍സലിംഗ്; രജിസ്ട്രേഷൻ 30 മുതൽ
Tuesday, January 28, 2020 11:20 PM IST
കോട്ടയം: എംജി സർവകലാശാല സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ പ്രവർത്തിക്കുന്ന ഐആർഎൽഡിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരിയിൽ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനിംഗ് ഇൻ കൗണ്‍സലിംഗ് പ്രോഗ്രാമിന് 30 മുതൽ രജിസ്റ്റർ ചെയ്യാം.
ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദമാണ് യോഗ്യത. ശനിയാഴ്ചകളിലും അനുയോജ്യമായ മറ്റു അവധി ദിവസങ്ങളിലുമാണ് പരിശീലനം നടക്കുക. ഒരു വർഷം ദൈർഘ്യമുള്ള പ്രോഗ്രാമിന്റെ ക്ലാസുകൾ സർവകലാശാല കാന്പസിൽ നടക്കും.
താല്പര്യമുള്ളവർ അസൽ രേഖകളുമായി 30 മുതൽ ഐആർഎൽഡിയിൽ (സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ്) നേരിട്ട് രജിസ്റ്റർ ചെയ്യണം. 9946226638.