ആർടിഐ കേരള ഫെഡറേഷൻ അപലപിച്ചു
Thursday, January 23, 2020 11:44 PM IST
കൊച്ചി: സർക്കാർ ഓഫീസിൽ പരാതി നൽകാൻ ചെന്ന വിവരാവകാശ പ്രവർത്തകനായ മഹേഷ് വിജയനെ മണ്ണു നീക്കുന്ന കരാറുകാർ മർദിച്ച സംഭവത്തിൽ ആർടിഐ കേരള ഫെഡറേഷൻ സംസ്ഥാന സമിതി പ്രതിഷേധിച്ചു. കോട്ടയം നഗരസഭാ ഓഫീസിൽ ചെന്ന മഹേഷ് വിജയനാണു മർദനമേത്. സംഭവത്തിൽ കേസെടുത്ത് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നു ഫെഡറേഷൻ സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ഡി.ബി.ബിനു, രക്ഷാധികാരി കെ.എൻ.കെ. നന്പൂതിരി, ജനറൽ സെക്രട്ടറി എ .ജയകുമാർ, ശശികുമാർ മാവേലിക്കര, ജോളി പവേലിൽ, ഡിക്സണ്‍ ഡിസിൽവ, കെ.എ. ഇല്ലിയാസ്, മോഹനചന്ദ്രൻ, ടി.എസ്.ഹരിലാൽ എന്നിവർ പ്രസംഗിച്ചു.