അഭയ കേസ്: വീഡിയോ കോണ്‍ഫറൻസിലൂടെ സാക്ഷിവിസ്താരം
Sunday, January 19, 2020 12:37 AM IST
തിരുവനന്തപുരം: അഭയ കേസിലെ 87 -ാം സാക്ഷി എസ്.കെ. പതക്കിനെ വീഡിയോ കോണ്‍ഫറൻസ് മുഖേന വിസ്തരിക്കാൻ ഉത്തരവ്.ആരോഗ്യപ്രശ്നം മൂലം ഇപ്പോൾ ജയ്പുരിൽ താമസിക്കുന്ന ഡോ.പതക്കിന് എത്താൻ സാധിക്കില്ല എന്നു സിബിഐ അറിയിച്ചതിനെത്തുടർന്നാണ് സിബിഐ കോടതി ജഡ്ജി സനൽ കുമാറിന്റെ നടപടി.
കോട്ടയത്തെ പയസ് ടെൻത് കോണ്‍വന്റിൽ അഭയയുടെ ഡമ്മി പരീക്ഷണം നടത്തിയ ഫോറൻസിക് വിദഗ്ധനായിരുന്നു ഡോ. പതക്. ഈ മാസം 29ന് ജയ്പു ർ സെഷൻസ് കോടതിയിൽ എത്തുന്ന ഡോക്ടറെ വീഡിയോ കോണ്‍ഫറൻസ് മുഖേന സിബിഐ വിസ്തരിക്കും.