മാവോയിസ്റ്റ് ബന്ധം: ഫോണ്‍ ചോര്‍ത്തുന്നു
Thursday, December 12, 2019 12:24 AM IST
കോഴിക്കോട് : സംസ്ഥാനത്തെ നഗരങ്ങൾ കേന്ദ്രീകരിച്ചും മാവോയിസ്റ്റുകള്‍ സജീവമാണെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് സംശയമുള്ളവരുടെ ഫോണ്‍കോളുകള്‍ പോലീസ് ചോര്‍ത്തുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ മുതല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവർ വരെ സംശയ മുനയിലാണ്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയായി മാറിയേക്കാവുന്ന സാഹചര്യത്തില്‍ ഇവരുടെ ഫോണ്‍കോളുകള്‍ ആഭ്യന്തരവകുപ്പിന്റെ അനുമതിയോടെയാണ് ചോര്‍ത്തുന്നത്.
നേരത്തെ ജില്ലാ-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അര്‍ബണ്‍ മാവോയിസ്റ്റുകളെന്ന് സംശയിക്കുന്നവരുടെയും അവരുമായി അടുപ്പം പുലര്‍ത്തുന്നവരുടെയും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതിന് പുറമേ സമൂഹമാധ്യമങ്ങള്‍വഴിയും മാവോയിസ്റ്റുകളെ പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണയ്ക്കുന്നവരെ കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചിരുന്നു.
സിപിഎം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ മാവോയിസ്റ്റ് അനുഭാവികളുണ്ടെന്ന് യുഎപിഎ പ്രകാരം അറസ്റ്റിലായ അലന്മുഹമ്മദ്, താഹ ഫസല്‍ എന്നിവർ വെളിപ്പെടുത്തിയിരു ന്നു.