ജോളിയുടെ സഹോദരീഭർത്താവിന്റെ മൊഴിയെടുത്തു
Monday, October 14, 2019 12:09 AM IST
രാജകുമാരി : കൂടത്തായി കൊലപാതക പരന്പര കേസ് അന്വേഷണസംഘം മുഖ്യപ്രതി ജോളിയുടെ സഹോദരീ ഭർത്താവിന്റെ മൊഴി രേഖപ്പെടുത്തി. ഇടുക്കി രാജകുമാരി സ്വദേശി ജോണിയുടെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. സിഐ വിനേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞു രണ്ടുവരെ ജോണിയെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തത്.
കുറ്റകൃത്യങ്ങളുമായി യാതൊരു ബന്ധവും ഇല്ലെന്നും ജോളിയുമായി സഹോദരി ബന്ധം മാത്രമാണ് ഉള്ളതെന്നും അന്യേഷണവുമായി പൂർണമായി സഹകരിക്കുമെന്നും ജോണി പറഞ്ഞു.