ഗസറ്റഡ് ഓഫീസേഴ്സ് ഫ്രണ്ട്: സി.ജെ.മാത്യൂസ് ശങ്കരത്തിൽ പ്രസിഡന്റ്, പി.ടി.ജേക്കബ് ജനറൽ സെക്രട്ടറി
Sunday, May 19, 2019 1:05 AM IST
തിരുവനന്തപുരം: ഗസറ്റഡ് ഓഫീസേഴ്സ് ഫ്രണ്ട് പ്രസിഡന്റായി സി.ജെ.മാത്യൂസ് ശങ്കരത്തിലിനെയും ജനറൽ സെക്രട്ടറിയായി പി.ടി.ജേക്കബിനെയും തെരഞ്ഞെടുത്തു. സുലൈമാൻ റാവുത്തർ- വൈസ് പ്രസിഡന്റ്, എ.ഹരികുമാർ- സെക്രട്ടറി, പോളി റാഫേൽ- ട്രഷറർ, മോഹനൻ- ഓഡിറ്റർ എന്നിവരാണു മറ്റു ഭാരവാഹികൾ.
സംസ്ഥാന ജീവനക്കാർക്ക് ജൂലൈ മുതൽ നടപ്പാക്കേണ്ട ശന്പള പരിഷ്കരണത്തിനായി പതിനൊന്നാം ശന്പള കമ്മീഷനെ ഉടൻ നിയമിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫ്രണ്ട് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ച കമ്മീഷന്റെ നിയമനം വൈകുന്നതിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. പെൻഷൻ പ്രായം 60 ആക്കി ഏകീകരിക്കുക, കുടിശികയുള്ള മൂന്നു ശതമാനം ക്ഷാമബത്ത പണമായി അനുവദിക്കുക, ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുന്നതിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങളും യോഗം മുന്നോട്ടുവച്ചു.