അ​​ഡ്‌ലെയ്ഡ്: മൂ​​ന്നാം ടെ​​സ്റ്റി​​നാ​​യി ബ്രി​​സ്ബെ​​യ്നി​​ലേ​​ക്കു​​ള്ള യാ​​ത്ര​​യ്ക്കാ​​യി കൃ​​ത്യ​​സ​​മ​​യ​​ത്ത് ബ​​സി​​ൽ ക​​യ​​റാ​​തെ ഇ​​ന്ത്യ​​ൻ ഓ​​പ്പ​​ണ​​ർ യ​​ശ​​സ്വി ജ​​യ്സ്വാ​​ൾ. അ​​ഡ്‌ലെയ്ഡി​​ലെ ഹോ​​ട്ട​​ലി​​ൽ​​നി​​ന്ന് വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലേ​​ക്കു യാ​​ത്ര ചെ​​യ്യാ​​നു​​ള്ള ബ​​സ് ജ​​യ്സ്വാ​​ളി​​ല്ലാ​​തെ​​യാ​​ണു പു​​റ​​പ്പെ​​ട്ട​​ത്.

ജ​​യ്സ്വാ​​ളി​​നായി ക്യാ​​പ്റ്റ​​ൻ രോ​​ഹി​​ത് ശ​​ർ​​മ​​യും ടീം ​​അം​​ഗ​​ങ്ങ​​ളും ബ​​സി​​ൽ കാ​​ത്തി​​രു​​ന്നു. എ​​ന്നാ​​ൽ യു​​വ ഓ​​പ്പ​​ണ​​ർ​​ക്ക് സ​​മ​​യ​​ത്ത് എ​​ത്താ​​ൻ സാ​​ധി​​ച്ചി​​ല്ല. തു​​ട​​ർ​​ന്ന് ബ​​സ് ജ​​യ്സ്വാ​​ളി​​നെ കൂ​​ടാ​​തെ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലേ​​ക്കു വി​​ട്ടു.

20 മി​​നി​​റ്റോ​​ളം വൈ​​കി​​യാ​​ണ് ജ​​യ്സ്വാ​​ൾ ഹോ​​ട്ട​​ൽ ലോ​​ബി​​യി​​ലെ​​ത്തി​​യ​​ത്. അ​​പ്പോ​​ഴേ​​ക്കും ബ​​സ് പു​​റ​​പ്പെ​​ട്ടി​​രു​​ന്നു. തു​​ട​​ർ​​ന്ന് ഹോ​​ട്ട​​ലി​​ലെ കാ​​റി​​ൽ ക​​യ​​റി​​യാ​​ണ് ജ​​യ്സ്വാ​​ൾ വി​​മാ​​ന​​ത്താ​​ള​​ത്തി​​ലേ​​ക്കു പോ​​യ​​ത്.

10 മ​​ണി​​ക്കു​​ള്ള വി​​മാ​​ന​​ത്തി​​ൽ ക​​യ​​റു​​ന്ന​​തി​​നാ​​യി രാ​​വി​​ലെ 8.30നാ​​ണ് ഇ​​ന്ത്യ​​ൻ ടീം ​​ഹോ​​ട്ട​​ൽ വി​​ട്ട​​ത്. താ​​ര​​ങ്ങ​​ൾ​​ക്കും സ​​പ്പോ​​ർ​​ട്ടിംഗ് സ്റ്റാ​​ഫു​​ക​​ൾ​​ക്കും വേ​​ണ്ടി ര​​ണ്ടു ബ​​സു​​ക​​ളാ​​ണ് ത​​യാ​​റാ​​ക്കി​​യി​​രു​​ന്ന​​ത്. എ​​ന്നാ​​ൽ സ​​മ​​യ​​ത്ത് എ​​ത്താ​​തി​​രു​​ന്ന​​തോ​​ടെ ജ​​യ്സ്വാ​​ളി​​ന് ര​​ണ്ടു ബ​​സു​​ക​​ളി​​ലും ക​​യ​​റാ​​ൻ സാ​​ധി​​ച്ചി​​ല്ല.


ജ​​യ്സ്വാ​​ൾ വൈ​​കി​​യ​​തി​​ൽ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ രോ​​ഹി​​ത് ശ​​ർ​​മ അ​​തൃ​​പ്തി പ്ര​​ക​​ടി​​പ്പി​​ച്ച​​താ​​യാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ. ഹോ​​ട്ട​​ലി​​നു പു​​റ​​ത്തു കാ​​ത്തു​​നി​​ന്നി​​രു​​ന്ന കാ​​റി​​ൽ യ​​ശ​​സ്വി ജ​​യ്സ്വാ​​ളി​​നാ​​യി ഒ​​രു സു​​ര​​ക്ഷാ ഉ​​ദ്യോ​​ഗ​​സ്ഥ​​നും ഉ​​ണ്ടാ​​യി​​രു​​ന്നു.

ഹോ​​ട്ട​​ൽ ലോ​​ബി​​യി​​ലെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് ബ​​സ് പോ​​യ കാ​​ര്യം ജ​​യ്സ്വാ​​ൾ അ​​റി​​യു​​ന്ന​​ത്. ടീം ​​ബ​​സ് വി​​ട്ട​​തോ​​ടെ താ​​ര​​ത്തി​​നാ​​യി ടീം ​​മാ​​നേ​​ജ്മെ​​ന്‍റ് കാ​​ർ ഒ​​രു​​ക്കി​​യി​​രു​​ന്നു.

14ന് ​​ബ്രി​​സ്ബെ​​യ്നി​​ലാ​​ണ് ഇ​​ന്ത്യ ഓ​​സ്ട്രേ​​ലി​​യ പ​​ര​​ന്പ​​ര​​യി​​ലെ മൂ​​ന്നാം മ​​ത്സ​​രം. അ​​ഞ്ചു ടെ​​സ്റ്റു​​ക​​ളു​​ടെ പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ളിൽ ഇ​​രു​​ടീ​​മു​​ക​​ളും ഒന്നു വീതം ജ​​യി​​ച്ച​​തോ​​ടെ ഒ​​പ്പ​​ത്തി​​നൊ​​പ്പ​​മാ​​ണ്.