ഇവാൻ, തേജസ് നയിക്കും
Thursday, December 12, 2024 12:45 AM IST
ആലപ്പുഴ: ഹൈദരാബാദില്‍ 16 മുതല്‍ 22 വരെ നടക്കുന്ന നാഷണല്‍ സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യഷിപ്പില്‍ മത്സരിക്കുന്ന കേരള ടീമുകള്‍ക്ക് ആലപ്പുഴക്കാരായ ക്യാപ്റ്റന്മാര്.ആണ്‍കുട്ടികളെ ജ്യോതിനികേതന്‍ സ്കൂളിലെ ഇവാന് ജോണും പെണ്‍കുട്ടികളെ എസ്ഡിവി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ തേജസ് തോബിയാസും നയിക്കും.
തേയ്മന്, ടിന്‍സണ്‍ ജോണ്‍ എന്നിവരാണ് പരിശീലകര്‍. മാനേജര്‍: നിമിഷ.