വെടിക്കെട്ട് മുംബൈ
Thursday, December 12, 2024 12:45 AM IST
അളൂർ/ബംഗളൂരു: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ക്രിക്കറ്റിൽ വെടിക്കെട്ട് ബാറ്റിംഗുമായി മുംബൈ ക്വാർട്ടർ ഫൈനലിൽ ജയം സ്വന്തമാക്കി.
വിദർഭ മുന്നോട്ടുവച്ച 222 റണ്‍സ് എന്ന ലക്ഷ്യം നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മുംബൈ സ്വന്തമാക്കി. സ്കോർ: വിദർഭ 20 ഓവറിൽ 221/6. മുംബൈ 19.2 ഓവറിൽ 224/4. 45 പന്തിൽ മൂന്നു സിക്സും 10 ഫോറും അടക്കം 84 റണ്‍സ് നേടിയ അജിങ്ക്യ രഹാനെയാണ് പ്ലെയർ ഓഫ് ദ മാച്ച്. നേരിട്ട 27-ാം പന്തിൽ രഹാനെ അർധസെഞ്ചുറി പിന്നിട്ടു.
വെങ്കിടേഷ് അയ്യറിന്റെ ഓൾറൗണ്ട് പ്രകടനത്തിലൂടെ മധ്യപ്രദേശ് ആറു വിക്കറ്റിനു സൗരാഷ്ട്രയെ കീഴടക്കി സെമിയിൽ പ്രവേശിച്ചു. സൗരാഷ്ട്ര 20 ഓവറിൽ 173/7. മധ്യപ്രദേസ് 19.2 ഓവറിൽ 174/4.