സ്മൃതിയുടെ സെഞ്ചുറി നഷ്ടം
Thursday, December 12, 2024 12:45 AM IST
ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയൻ വനിതകൾക്ക് എതിരായ മൂന്നാം ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ സ്മൃതി മന്ദാനയുടെ സെഞ്ചുറി പാഴായി.
മത്സരത്തിൽ ഇന്ത്യൻ വനിതകളെ ഓസ്ട്രേലിയൻ വനിതകൾ 83 റണ്‍സിനു കീഴടക്കി. ഇതോടെ മൂന്നു മത്സര പരന്പര ഓസ്ട്രേലിയ 3-0നു സ്വന്തമാക്കി. സ്കോർ: ഓസ്ട്രേലിയ 50 ഓവറിൽ 298/6. ഇന്ത്യ 45.1 ഓവറിൽ 215.
അന്നബെൽ സതർലാൻഡിന്റെ (95 പന്തിൽ 110) സെഞ്ചുറി ബലത്തിലാണ് ഓസ്ട്രേലിയ 298 റണ്‍സ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കുവേണ്ടി ഓപ്പണർ സ്മൃതി മന്ദാന 109 പന്തിൽ 14 ഫോറും ഒരു സിക്സും അടക്കം 105 റണ്‍സ് നേടി.