കൊ​​ച്ചി: ഈ​​സ്റ്റ​​ര്‍ അ​​വ​​ധി​​ക്കു​​ശേ​​ഷം സം​​സ്ഥാ​​ന​​ത്ത് സ്വ​​ര്‍ണ​​വി​​ല​​യി​​ൽ കു​​തി​​പ്പ് തു​​ട​​രു​​ന്നു. ഇ​​ന്ന​​ലെ ഗ്രാ​​മി​​ന് 95 രൂ​​പ​​യും പ​​വ​​ന് 760 രൂ​​പ​​യു​​മാ​​ണ് വ​​ര്‍ധി​​ച്ച​​ത്. ഇ​​തോ​​ടെ ഒ​​രു ഗ്രാ​​മി​​ന് 9,015 രൂ​​പ​​യും പ​​വ​​ന് 72,120 രൂ​​പ​​യു​​മാ​​യി സ​​ര്‍വ​​കാ​​ല റി​​ക്കാ​​ര്‍ഡി​​ല്‍ തു​​ട​​രു​​ന്നു.

അ​​ന്താ​​രാ​​ഷ്ട്ര സ്വ​​ര്‍ണ​​വി​​ല ട്രോ​​യ് ഔ​​ണ്‍സി​​ന് 3,284 ഡോ​​ള​​റും രൂ​​പ​​യു​​ടെ വി​​നി​​മ​​യ നി​​ര​​ക്ക് 85.22 ആ​​ണ്. 24 കാ​​ര​​റ്റ് സ്വ​​ര്‍ണ​​വി​​ല കി​​ലോ​​ഗ്രാ​​മി​​ന് ബാ​​ങ്ക് നി​​ര​​ക്ക് ഒ​​രു കോ​​ടി രൂ​​പ ആ​​യി. 18 കാ​​ര​​റ്റ് സ്വ​​ര്‍ണ​​വി​​ല ഗ്രാ​​മി​​ന് 7,410 രൂ​​പ​​യാ​​ണ്.

അ​​ന്താ​​രാ​​ഷ്‌​​ട്ര സം​​ഘ​​ര്‍ഷ​​ങ്ങ​​ളി​​ലും താ​​രി​​ഫ് ത​​ര്‍ക്ക​​ങ്ങ​​ളി​​ലും അ​​യ​​വു വ​​ന്നി​​ട്ടി​​ല്ല. ഇ​​പ്പോ​​ഴ​​ത്തെ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ സ്വ​​ര്‍ണ​​വി​​ല കു​​റ​​യാ​​നു​​ള്ള യാ​​തൊ​​രു കാ​​ര​​ണ​​വും കാ​​ണു​​ന്നി​​ല്ല. ട്രോ​​യ് ഔ​​ണ്‍സി​​ന് 3,500 ഡോ​​ള​​ര്‍ ആ​​ണ് ല​​ക്ഷ്യം. സു​​ര​​ക്ഷി​​ത നി​​ക്ഷേ​​പം എ​​ന്ന നി​​ല​​യി​​ല്‍ സ്വ​​ര്‍ണ​​ത്തി​​ല്‍ മു​​ത​​ലി​​റ​​ക്കു​​ന്ന​​വ​​രു​​ടെ എ​​ണ്ണം ഓ​​രോ ദി​​വ​​സ​​വും കൂ​​ടു​​ക​​യാ​​ണ്.


ഏ​​പ്രി​​ല്‍ 30ന് ​​എ​​ത്തു​​ന്ന അ​​ക്ഷ​​യ തൃ​​തീ​​യ ആ​​ഘോ​​ഷ​​ങ്ങ​​ളോ​​ടൊ​​പ്പം വി​​വാ​​ഹ സീ​​സ​​ണു​​ക​​ള്‍ വ​​രു​​ന്ന​​തി​​നാ​​ല്‍ സ്വ​​ര്‍ണ​​വി​​ല വ​​ര്‍ധി​​ക്കു​​ന്ന​​ത് ചെ​​റി​​യ​​തോ​​തി​​ല്‍ ബു​​ദ്ധി​​മു​​ട്ടു​​ക​​ള്‍ ഉ​​ണ്ടാ​​ക്കി​​യെ​​ങ്കി​​ലും ജ​​ന​​ങ്ങ​​ളു​​ടെ വാ​​ങ്ങ​​ല്‍ ശ​​ക്തി കു​​റ​​ഞ്ഞി​​ട്ടി​​ല്ലെ​​ന്ന് ഓ​​ള്‍ കേ​​ര​​ള ഗോ​​ള്‍ഡ് ആ​​ന്‍ഡ് സിൽവർ മ​​ര്‍ച്ച​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍ സം​​സ്ഥാ​​ന ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി അ​​ഡ്വ. എ​​സ്. അ​​ബ്ദു​​ല്‍ നാ​​സ​​ര്‍ പ​​റ​​ഞ്ഞു.