ആന്ധ്രയിൽ പടക്കശാല പൊട്ടിത്തെറിച്ച് എട്ടു പേർ മരിച്ചു
Monday, April 14, 2025 2:16 AM IST
വിശാഖപട്ടണം: ആന്ധ്രപ്രദേശിൽ പടക്കനിർമാണശാലയിലുണ്ടായ തീപിടിത്തത്തിൽ എട്ടു പേർ മരിച്ചു. ഏഴു പേർക്കു പരിക്കേറ്റു. അനകപ്പള്ളി ജില്ലയിൽ ഇന്നലെ ഉച്ചയ്ക്ക് 12.45നായിരുന്നു അപകടം.
മരിച്ചവരിൽ രണ്ടു പേർ സ്ത്രീകളാണ്. പ്രദേശവാസികളുടെ സഹായത്തോടെയായിരുന്നു രക്ഷാപ്രവർത്തനം. അപകടത്തിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഉത്തരവിട്ടു.