കർണി സേനയുടെ ആക്രമണം; സമാജ്വാദി പാർട്ടി പ്രവർത്തകനു കുത്തേറ്റു
Monday, April 14, 2025 2:43 AM IST
വാരാണസി: വാരാണസിയിലെ വീടിനുമുന്നിൽ നിന്ന സമാജവാദി പാർട്ടി പ്രവർത്തകനെ കർണി സേനാംഗങ്ങൾ ആക്രമിച്ചതായി പരാതി. മാ കർണി ക്ഷേത്രത്തിലെ പുരോഹിതനായ ഹരീഷ് മിശ്രയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, കർണി സേനയ്ക്കെതിരേ ഹരീഷ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന വിവാദമായിരുന്നു.
ഇതിനിടെ, ഷർട്ടിൽ രക്തക്കറ പുരണ്ട് നിൽക്കുന്ന ഹരീഷിന്റെ ചിത്രം സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചു.