വിദ്യാര്ഥികളെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചു; തമിഴ്നാട് ഗവര്‍ണര്‍ വീണ്ടും വിവാദത്തില്‍
Monday, April 14, 2025 2:43 AM IST
ചെന്നൈ: തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍. രവി വീണ്ടും വിവാദത്തില്‍. മധുരയിലെ സ്വകാര്യ എന്‍ജിനിയറിംഗ് കോളജിൽ ഗവർണർ പങ്കെടുത്ത ചടങ്ങിൽ വിദ്യാര്‍ഥികളോട് ജയ് ശ്രീറാം വിളിക്കാന്‍ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.
ഭരണഘടനാ പദവി വഹിക്കുന്ന ഗവര്‍ണറുടെ നടപടിയെ അതിരൂക്ഷമായ ഭാഷയിലാണു വിവിധ രാഷ്ട്രീയനേതാക്കൾ വിമർശിച്ചത്. ഗവര്‍ണറുടെ പ്രവൃത്തി രാജ്യത്തെ മതേതര മൂല്യങ്ങള്‍ക്കെതിരാണെന്നും ഭരണഘടനയെ ലംഘിക്കാനാണ് ഗവര്‍ണറുടെ ശ്രമമെന്നും ഡിഎംകെ വക്താവ് ധരണീധരന്‍ ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ ഒരു ആര്‍എസ്എസ് വക്താവാണെന്നും എന്തുകൊണ്ടാണ് അദ്ദേഹം ഇതുവരെ രാജിവയ്ക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
ഒരു മതനേതാവിനെപ്പോലെയാണ് ഗവര്‍ണര്‍ പെരുമാറുന്നതെന്ന് കോണ്‍ഗ്രസ് എംഎല്‍എ ആസാന് മൗലാന അഭിപ്രായപ്പെട്ടു.നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ തടഞ്ഞുവച്ച ആർ.എൻ. രവിയുടെ തീരുമാനത്തിൽ കഴിഞ്ഞദിവസം സുപ്രീംകോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഈ ബില്ലുകള്‍ നിയമമാക്കാന്‍ തമിഴ്നാട് സർക്കാരിന് അനുമതി നല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിവാദം.
വീണ്ടും വിവാദത്തില്‍