ബിജെപി നേതാവിന്റെ വീട് ആക്രമിച്ച കേസ്: മുഖ്യപ്രതി പിടിയിൽ
Monday, April 14, 2025 2:16 AM IST
ചണ്ഡിഗഡ്: ബിജെപി നേതാവ് മനോരഞ്ജൻ കാലിയയുടെ വസതിക്ക് നേരേയുണ്ടായ ഗ്രനേഡ് ആക്രമണത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശിയായ സൈദുൽ അമീനിനെ കേന്ദ്ര ഏജൻസികളുടെയും ഡൽഹി പോലീസിന്റെയും സഹായത്തോടെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.
പഞ്ചാബിലെ സാമുദായിക ഐക്യം തകർക്കാൻ ഐഎസ്ഐ ആസൂത്രണം ചെയ്ത ഗൂഢാലോചനയാണിതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ഡിജിപി വ്യക്തമാക്കി. ഇയാൾക്ക് സഹായം ചെയ്ത മൂന്നു കൂട്ടാളികളെയും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഏഴിനാണ് പഞ്ചാബിലെ മുതിർന്ന ബിജെപി നേതാവും മുൻ കാബിനറ്റ് മന്ത്രിയുമായ മനോരഞ്ജൻ കാലിയയുടെ വീടിനു നേരേ ഗ്രനേഡ് ആക്രമണമുണ്ടായത്.