മസ്ജിദിന്റെ പരിസരത്ത് മാംസം വച്ച ആൾ അറസ്റ്റിൽ
Monday, April 14, 2025 2:16 AM IST
ആഗ്ര: ചരിത്രപ്രസിദ്ധമായ ഷാഹി ജുമാ മസ്ജിദിന്റെ പരിസരത്ത് മാംസം വച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. നസറുദ്ദീൻ എന്നയാളാണ് മാംസം അടങ്ങിയ പാക്കറ്റ് വച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ വെള്ളിയാഴ്ച മസ്ജിദിന്റെ പുറത്ത് പ്രതിഷേധിച്ച 60 പേർക്കെതിരേയും പോലീസ് കേസെടുത്തു.
മസ്ജിദിന്റെ പരിസരത്ത് സുരക്ഷയ്ക്കായി നൂറിലധികം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. മാംസം പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച സ്കൂട്ടർ ഒരു പ്രാദേശിക ഇറച്ചിക്കടയിൽനിന്നു കണ്ടെത്തി.