മുൻ ബിഹാർ മന്ത്രി ബ്രിഷിൻ പട്ടേൽ ജൻ സുരാജ് പാർട്ടിയിൽ
Monday, April 14, 2025 2:16 AM IST
ഹാജിപുർ: മുൻ ബിഹാർ മന്ത്രി ബ്രിഷിൻ പട്ടേൽ, ജൻ സുരാജ് പാർട്ടിയിൽ ചേർന്നു. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ നേതൃത്വം നല്കുന്ന പാർട്ടിയാണിത്. കഴിഞ്ഞ ദിവസം ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.
വൈശാലി നിയമസഭാ മണ്ഡലത്തിൽനിന്നു പല തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പട്ടേൽ ഒരു കാലത്ത് മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ ഉറ്റ അനുയായി ആയിരുന്നു. 2015ൽ ജിതൻ റാം മാൻജിക്കൊപ്പം ജെഡി-യു വിട്ടു. 2020 നിയമസഭാ തെരഞ്ഞെടുപ്പിൽ മാൻജി നിതീഷ്കുമാറുമായി സഖ്യമുണ്ടാക്കിയതോടെ പട്ടേൽ എൻഡിഎ വിട്ട് ആർജെഡിയിൽ ചേർന്നു.