പാക് പ്രകോപനത്തിന് തക്ക മറുപടി നൽകി ഇന്ത്യ
Thursday, April 3, 2025 2:06 AM IST
ജമ്മു: വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തിയ പാക്കിസ്ഥാൻ സൈന്യത്തിനു കനത്ത തിരിച്ചടി നല്കി ഇന്ത്യ.
ചൊവ്വാഴ്ച പുലർച്ചെ നിയന്ത്രണരേഖയ്ക്കു സമീപം കുഴിബോംബ് സ്ഫോടനമുണ്ടായതിനെത്തുടർന്നായിരുന്നു പാക്കിസ്ഥാന്റെ പ്രകോപനം. സ്ഫോടനത്തിലും തുടർന്നുണ്ടായ വെടിവയ്പിലും അഞ്ച് പാക്കിസ്ഥാൻ സൈനികർക്കു പരിക്കേറ്റുവെന്നാണു റിപ്പോർട്ട്.