വഖഫ് ഭേദഗതി ബിൽ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാൻ: കെ. രാധാകൃഷ്ണൻ
Thursday, April 3, 2025 2:06 AM IST
ന്യൂഡൽഹി: മുസ്ലിം സമൂഹത്തിലെ പാവപ്പെട്ടവരെയും സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നതിനുവേണ്ടിയാണു വഖഫ് ഭേദഗതി ബിൽ കൊണ്ടുവരുന്നതെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി പറയുന്നുവെന്നും എന്നാൽ ബിൽ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനുവേണ്ടിയാണെന്നും സിപിഎം എംപി കെ. രാധാകൃഷ്ണൻ.
ന്യൂനപക്ഷങ്ങളെ സഹായിക്കണമെന്ന ഉദ്ദേശ്യം സർക്കാരിനുണ്ടെങ്കിൽ ന്യൂനപക്ഷ സ്കോളർഷിപ്പ് പുനഃസ്ഥാപിക്കാനുള്ള നടപടിയാണു കൈക്കൊള്ളേണ്ടത്.
എന്നാൽ നിലവിൽ ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച് ന്യൂനപക്ഷങ്ങളുടെ തകർച്ചയാണ് ഈ സർക്കാർ ഉദ്ദേശിക്കുന്നതെന്നും വഖഫ് ബില്ലിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് എംപി വ്യക്തമാക്കി.