ബംഗാളിലെ പാചകവാതക സിലിണ്ടർ സ്ഫോടനം: മരണം എട്ടായി
Wednesday, April 2, 2025 1:09 AM IST
കോൽക്കത്ത: സൗത്ത് 24 പർനാസ് ജില്ലയിലെ പഥർ പ്രതിമയിൽ തിങ്കളാഴ്ച രാവിലെയുണ്ടായ പാചകവാതക സിലിണ്ടർ സ് ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരാൾകൂടി മരിച്ചു. ഇതോടെ മരണസംഖ്യ എട്ടായി. മരിച്ചവരിൽ നാലു കുട്ടികളുമുണ്ട്.
സ്ഫോടനത്തിൽ ഇവർ താമസിച്ചിരുന്ന ഇരുനിലക്കെട്ടിടം പൂർണമായി തകർന്നിരുന്നു. വീടിനു സമീപത്ത് ഇവരുടേതായി ഒരു പടക്കനിർമാണശാല പ്രവർത്തിച്ചിരുന്നതായി പഥർ പ്രതിമയിലെ തൃണമൂൽ കോൺഗ്രസ് എംഎൽഎ സമീർ കുമാർ ജന പറഞ്ഞു.
സ്ഫോടനത്തിനുശേഷം പോലീസ് നടത്തിയ പരിശോധനയിൽ വീടിനുള്ളിൽനിന്നു കണ്ടെത്തിയതു പടക്കനിർമാണത്തിനുള്ള വസ്തുക്കളാണോ എന്നു പോലീസ് സംശയിക്കുന്നുണ്ട്. ഇവ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു.