പാക്കിസ്ഥാനി നടന്റെ സിനിമ തടയുമെന്ന് എംഎൻഎസ്
Thursday, April 3, 2025 2:06 AM IST
മുംബൈ: പാക്കിസ്ഥാൻ നടൻ ഫവദ് ഖാൻ അഭിനയിക്കുന്ന ‘അബിർ ഗുലാൽ’ എന്ന സിനിമയെ എതിർക്കുമെന്ന് രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്).
പാക്കിസ്ഥാനി നടന്മാരെ ഇന്ത്യയിൽ അനുവദിക്കില്ലെന്ന് നിരവധി തവണ പറഞ്ഞിട്ടുള്ളതാണെന്നും മഹാരാഷ്ട്രയിൽ സിനിമയുടെ പ്രദർശനം തടയുമെന്നും എംഎൻഎസ് നേതാവ് അമേയ ഖോപ്കർ പറഞ്ഞു.
ഫവദ് ഖാനും വാണി കപൂറും പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രം മേയ് ഒൻപതിനാണ് റിലീസ് ചെയ്യുക.