സ്വർണക്കടത്ത്: ജാമ്യം തേടി നടി രന്യ ഹൈക്കോടതിയിൽ
Wednesday, April 2, 2025 2:19 AM IST
ബംഗളൂരു: സ്വർണക്കടത്ത് കേസിൽ ജാമ്യം തേടി കന്നഡ നടി രന്യ റാവു കർണാടക ഹൈക്കോടതിയെ സമീപിച്ചു.
ജാമ്യത്തിനായുള്ള അപേക്ഷ സാന്പത്തിക കാര്യങ്ങൾക്കുള്ള ബംഗളൂരുവിലെ പ്രത്യേക കോടതിയും സെഷൻസ് കോടതിയും നിരാകരിച്ചതോടെയാണ് രന്യ റാവുവിന്റെ അഭിഭാഷകൻ അഡ്വ.ബി.എസ്. ഗിരീഷ് ഹൈക്കോടതിയിലെത്തിയത്.
മജിസ്ട്രേറ്റ് കോടതിയും രന്യക്കു ജാമ്യം നിഷേധിച്ചിരുന്നു. 14.8 കിലോഗ്രാം സ്വർണവുമായി ബംഗളൂരു കെപഗൗഡ വിമാനത്താവളത്തിൽ മാർച്ച് മൂന്നിനാണ് രന്യ റാവു അറസ്റ്റിലാകുന്നത്.