ഛത്തീസ്ഗഡിൽ വനിതാ സർപഞ്ച് കൊല്ലപ്പെട്ടു
Wednesday, April 2, 2025 2:19 AM IST
ജാഷ്പുർ: ഛത്തീസ്ഗഡിൽ വനിതാ സർപഞ്ചിനെ അജ്ഞാത സംഘം കൊലപ്പെടുത്തി. പ്രഭാവതി സിദർ(37)ആണ് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ സ്വന്തം വീട്ടിൽ കൊല്ലപ്പെട്ടത്.
ജാഷ്പുർ ജില്ലയിൽ ഡോൻഗദർഹ ഗ്രാമത്തിലാണു സംഭവം. ഒരു മാസംമുന്‍പാണ് ഡോൻഗദർഹ പഞ്ചായത്ത് സർപഞ്ചായി പ്രഭാവതി തെരഞ്ഞെടുക്കപ്പെട്ടത്.