ട്രംപിന്റെ നികുതി പ്രഖ്യാപനം: സൂക്ഷ്മ നിരീക്ഷണവുമായി ഇന്ത്യ
Thursday, April 3, 2025 3:10 AM IST
ന്യൂഡൽഹി: ഇന്ത്യയുൾപ്പെടെ യുള്ള വ്യാപാരപങ്കാളികൾക്കു പകരത്തിനു പകരം നികുതിയെന്ന യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ പ്രഖ്യാപനം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ.
ഇന്നു പുലർച്ചെ ഒന്നരയോടെ നികുതി സംബന്ധിച്ച വിശദാംശങ്ങൾ ട്രംപ് പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
പ്രഖ്യാപനങ്ങൾ വിശകലനം ചെയ്യുന്നതിനും തുടർനടപടികൾക്കുമായി ന്യൂഡൽഹിയിൽ പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട്. വാണിജ്യ, വ്യവസായ മന്ത്രാലയങ്ങളിലെ ഉന്നതർ കൺട്രോൾ റൂമിൽ സന്നിഹിതരായിരിക്കും.
യുഎസിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന തീരുമാനം പ്രഖ്യാപിക്കുന്ന ദിവസം അമേരിക്കയുടെ വിമോചനദിനമായിരിക്കും എന്നാണ് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നത്. ഇറക്കുമതിചെയ്യുന്ന മൊത്തം മൂന്നുലക്ഷം കോടി ഡോളറിന്റെ ഉത്പന്നങ്ങളില്‍ ഭൂരിഭാഗത്തിനും 20 ശതമാനം തീരുവ ട്രംപ് ചുമത്തുമെന്നാണ് യുഎസ് പത്രങ്ങൾ പറയുന്നത്.