പ്രതിരോധ കയറ്റുമതി 23,622 കോടിയിലെത്തി
Wednesday, April 2, 2025 1:09 AM IST
ന്യൂഡൽഹി: പ്രതിരോധ കയറ്റുമതിയിൽ രാജ്യത്തിന് 23,622 കോടിയെന്ന റിക്കോർഡ് നേട്ടം കൈവരിക്കാനായതായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.
2024-25 സാന്പത്തികവർഷം കയറ്റുമതിയിൽ 12.04 ശതമാനത്തിന്റെ വർധനയാണു രേഖപ്പെടുത്തിയത്.
2029 ഓടെ 50,000 കോടിയെന്ന ലക്ഷ്യത്തിലേക്കു രാജ്യം നീങ്ങുകയാണെന്നു പറഞ്ഞ മന്ത്രി, ഇതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയും ജീവനക്കാരെയും അഭിനന്ദിക്കുകയാണെന്നും പറഞ്ഞു.