ദേശീയപാതയിലെ ടോൾനിരക്കുകൾ ഉയർത്തി
Wednesday, April 2, 2025 1:09 AM IST
ന്യൂഡൽഹി: രാജ്യത്തെ ദേശീയപാതകളിലും എക്സ്പ്രസ് വേകളിലുമുള്ള യാത്രയ്ക്ക് ഇനി ചെലവേറും.
ദേശീയപാതകളിലെ ടോൾനിരക്ക് രാജ്യമെന്പാടും നാലു മുതൽ അഞ്ചു ശതമാനം വരെ ഉയർത്തിയതായി ദേശയ പാത അഥോരിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) അറിയിച്ചു.
പുതിയ നിരക്കുകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽവന്നുവെന്നം ദേശീയപത മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു. ദേശീയപാതയിലും എക്സ്പ്രസ് വേകളിലും വ്യത്യസ്ഥ രീതിയിലാണു നിരക്ക് ഉയർത്തിയത്.