ഡിജിറ്റൽ ഇടപാടുകൾ മുടങ്ങി
Wednesday, April 2, 2025 2:19 AM IST
ന്യൂഡൽഹി: പുതിയ സാന്പത്തിക വർഷാരംഭത്തിൽ രാജ്യത്തെ ഡിജിറ്റൽ ഇടപാടുകൾ സ്തംഭിച്ചു. ഇന്ത്യയുടെ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) സംവിധാനം പ്രവർത്തന രഹിതമായപ്പോൾ ഡിജിറ്റൽ ഇടപാടുകളെ മാത്രം ആശ്രയിച്ചിരുന്നവരിൽ പലരും വലഞ്ഞു.
വാർഷിക കണക്കെടുപ്പ് നടക്കുന്നതിനാലാണ് പല ഇടപാടുകൾക്കും തടസം നേരിട്ടതെന്ന് എസ്ബിഐ അറിയിച്ചു.
സാന്പത്തികവർഷം അവസാനിച്ചതിനാലാണ് ചില ബാങ്കിടപാടുകളിൽ തടസം നേരിട്ടതെന്നും യുപിഐ സംവിധാനത്തിന് പ്രശ്നങ്ങളൊന്നുമില്ലെന്നും യുപിഐ സംവിധാനം വികസിപ്പിച്ച നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അറിയിച്ചു.
രാജ്യത്തെ പ്രമുഖബാങ്കുകളിൽ പലതും പണിമുടക്കിയെങ്കിലും വൈകു ന്നേരം നാലോടെ യുപിഐ പ്രവർത്തനം സാധാരണ നിലയിലായി.