വേൾഡ് മലയാളി കൗണ്‍സിൽ അഞ്ചു പുതിയ പ്രൊവിൻസ് രൂപീകരിച്ചു
Thursday, April 3, 2025 2:06 AM IST
ന്യൂഡൽഹി: വേൾഡ് മലയാളി കൗണ്‍സിലിന്റെ പുതിയ അഞ്ചു പ്രൊവിൻസ് രൂപീകരണ പ്രഖ്യാപനം നടന്നു. ന്യൂഡൽഹി ചാണക്യപുരി ഹോട്ടൽ സാമ്രാട്ടിൽ നടന്ന ചടങ്ങലായിരുന്നു പ്രഖ്യാപനം.
ജോണ്‍ ബ്രിട്ടാസ് എംപി, മുൻ അംബാസഡർ കെ.പി. ഫാബിയാൻ, വേൾഡ് മലയാളി കൗണ്‍സിൽ ഇന്ത്യ റീജണ്‍ പ്രസിഡന്റ് ഡൊമിനിക് ജോസഫ് തുടങ്ങിയവരുടെ സാനിധ്യത്തിലായിരുന്നു പ്രഖ്യാപനം നടന്നത്.
പുതുതായി രൂപീകരിച്ച ഉത്തർപ്രദേശിലെയും ഡൽഹി നഗരത്തിൽ നോർത്ത്, ഈസ്റ്റ്, സൗത്ത് വെസ്റ്റ് എന്നീ പ്രൊവിൻസുകളിലെയും ഭാരവാഹികളെ യോഗത്തിൽ അനുമോദിച്ചു.
വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, ഗ്ലോബൽ പ്രസിഡന്റ് ബേബി മാത്യു സോമതീരം, ഗ്ലോബൽ അംബാസഡർ ഡോ. ഐസക് ജോണ്‍ പട്ടാണിപ്പറന്പിൽ, വി.പി. അഡ്മിൻ ഡോ. നടയ്ക്കൽ ശശി, ഗ്ലോബൽ വൈസ് ചെയർമാൻ വർഗീസ് പനയ്ക്കൽ, ഇന്ത്യ റീജണ്‍ പ്രസിഡന്റ് ഡൊമനിക് ജോസഫ്, ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ, ചീഫ് കോ-ഓർഡിനേറ്റർ മുരളീധരൻ പിള്ള എന്നിവർ പ്രസംഗിച്ചു.
അസർബൈജാനിൽ നടക്കുന്ന ഗ്ലോബൽ കോണ്‍ഫറൻസിന്റെ ലോഗോ ജോണ്‍ ബ്രിട്ടാസ് എംപി പ്രകാശനം ചെയ്തു. മ്യാൻമറിലും തായ്ലൻഡിലും ഭൂകന്പത്തിൽ മരിച്ചവരെയും കഴിഞ്ഞ രണ്ടു വർഷത്തിനിടെ മരിച്ച വേൾഡ് മലയാളി കൗണ്‍സിൽ അംഗങ്ങളെയും യോഗത്തിൽ അനുസ്മരിച്ചു.